Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diocese Family Conference.

America

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ്  ആ​വേ​ശ​ക​രമായ ര​ണ്ടാം ദി​വ​സം

ദൈ​വി​ക സ്നേ​ഹ​ത്തി​ന്‍റെ അ​ച​ഞ്ച​ല​വും ഊ​ഷ്മ​ള​വും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ സ​ന്ദേ​ശ​വു​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ണ്ടാം ദി​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​ർ വി​ൻ​ധം റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റർ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് വ്യാ​ഴാ​ഴ്‌​ച വൈ​വി​ധ്യ​മാ​ർ​ന്ന ആ​ത്മീ​യ-​യു​വ​ജ​ന പ​രി​പാ​ടി ക​ളാ​ൽ ആ​വേ​ശ​ക​ര​വും ഭ​ക്തി​നിർ‌ഭ​ര​വു​മാ​യി.

രാ​വി​ലെ 6.30ന് ​ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ മ​ല​യാ​ളം പ്ര​ഭാ​ത ന​മ​സ്കാ​ര​വും വീ​റ്റ്‌​ലാ​ൻ​ഡി​ൽ ഇം​ഗ്ലീ​ഷ് പ്ര​ഭാ​ത ന​മ​സ്കാ​ര​വും ന​ട​ന്നു. തു​ട​ർ​ന്ന് 7 മ​ണി​ക്ക് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു 109-ാം സ​ങ്കീ​ർ​ത്ത​നം 105-ാം വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ല​യാ​ള​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. "നി​ന്‍റെ വ​ച​നം എന്‍റെ കാ​ലു​ക​ൾ​ക്കു ദീ​പ​വും എ​ന്‍റെ പാ​ത​യ്ക്കു പ്ര​കാ​ശ​വും ആ​കു​ന്നു" എ​ന്ന തി​രു​വ​ച​നം കോ​ൺ​ഫ​റ​ൻ​സി​നെ സം​ബ​ന്ധി​ച്ച് ഏ​റെ പ്ര​സ​ക്ത​മാ​യി. ഈ ​കോ​ൺ​ഫ​റ​ൻ​സ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജീ​വി​ത​ത്തി​ന് വ​ലി​യൊ​രു പ്ര​കാ​ശ​മാ​യി മാ​റു​വാ​ൻ ത​ക്ക​വ​ണ്ണം നാം ​ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ദൈ​വം ന​മ്മെ ഏ​വ​രെ​യും ഇ​ട​യാ​ക്ക​ട്ടെ എ​ന്ന് ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു ഓ​ർ​മ്മി​പ്പി​ച്ചു.

സ​ന്ദേ​ശ​ത്തി​ൽ ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ച്ച​ൻ വ്യ​ക്ത​മാ​ക്കി. ഒ​ന്നാ​മ​താ​യി, വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ടു​വാ​ൻ 'വ​ള​ക്കൂ​റു​ള്ള മ​ണ്ണും', ര​ണ്ടാ​മ​താ​യി തി​ന്മ​ക​ളി​ൽ നി​ന്നും ത​ള​ർ​ച്ച​ക​ളി​ൽ നി​ന്നും ന​മ്മെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഒ​രു സം​ര​ക്ഷ​ണ​വും ന​മു​ക്ക് ആ​വ​ശ്യ​മു​ണ്ട്. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും ന​മു​ക്ക് ല​ഭി​ക്കു​ന്ന​ത് ദൈ​വ​ത്തി​ൽ നി​ന്നാ​ണ്. ദൈ​വ​ത്തി​ൽ നി​ന്ന് മാ​ത്ര​മേ യ​ഥാ​ർ​ത്ഥ സം​ര​ക്ഷ​ണ​വും ആ​ത്മീ​യ വ​ള​ർ​ച്ച​യും കൈ​വ​രി​ക്കാ​നാ​കൂ. ഇ​ത്ത​രം കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലൂ​ടെ​യും കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യു​മാ​ണ് ഇ​തൊ​ക്കെ​യും ന​മു​ക്ക് സാ​ധ്യ​മാ​കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​റ്റ്‌​ലാ​ൻ​ഡി​ൽ ഫാ. ​ജെ​റി വ​ർ​ഗീ​സ് ഇം​ഗ്ലീ​ഷി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഗാ​യ​ക സം​ഘ​ത്തി​ൽ തീം സോംഗ് എ​ഴു​തി, സം​ഗീ​തം പ​ക​ർ​ന്നു ജോ​സ​ഫ് പാ​പ്പ​ൻ (റെ​ജി) എ​ഴു​തി​യ ഗാ​നം "മ​ണ്ണി​ൽ നി​ന്നു എ​ൻ ജീ​വ​നെ നീ ​രൂ​പ​പ്പെ​ടു​ത്തി" എ​ന്ന മ​നോ​ഹ​ര ഗാ​ന​വും, റെ​ജി ത​ന്നെ എ​ഴു​തി​യ "ദൈ​വ കൃ​പ​യി​ൽ" എ​ന്ന ഗാ​ന​വും " കൂ​ടാ​തെ വ​ന്ദ​നം യേ​ശു പ​രാ " എ​ന്ന ഗാ​ന​വും ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്നു. 9​ന് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡ് (റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌) പ്ര​ഭാ​ത സ​ന്ദേ​ശ​ത്തി​ൽ ദൈ​വ​കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ളെ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെയും സ​ഭ​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ഴ​മേ​റി​യ ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചു.

ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ കാ​രു​ണ്യ​ത്തെ​യും കൃ​പ​യെ​യും കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ച പ്ര​ഭാ​ഷ​ണം നാം ​വെ​റും ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള​ല്ലെ​ന്നും, മ​റി​ച്ച് ദൈ​വ​കൃ​പ​യാ​ൽ നി​റ​യ്ക്ക​പ്പെ​ടേ​ണ്ട വ​ലി​യ ദൗ​ത്യ​മാ​ണ് ന​മു​ക്കു​ള്ള​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു .'നാം' ​എ​ന്ന വാ​ക്കി​നെ മൂ​ന്ന് ത​ല​ങ്ങ​ളി​ൽ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു സ​ന്ദേ​ശം .

ഒ​ന്നാ​മ​താ​യി ദൈ​വം ലോ​ക​ത്തെ വീ​ണ്ടെ​ടു​ത്തു​വെ​ന്ന് പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ, അ​ത് മ​നു​ഷ്യ​രാ​ശി​യെ ഒ​ന്ന​ട​ങ്കം ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​ന്നാ​ണെ​ന്നും സൃ​ഷ്ടി പ്ര​പ​ഞ്ച​ത്തോ​ടു​ള്ള ദൈ​വ​ത്തി​ന്റെ സ്നേ​ഹ​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡ് ഓ​ർ​മ്മി​പ്പി​ച്ചു. സ​ഭ​യെ ക്രി​സ്തു​വി​ന്റെ ശ​രീ​ര​മാ​യി കാ​ണു​മ്പോ​ൾ, ഐ​ക്യ​ത്തി​ലും വി​ശ്വാ​സ​ത്തി​ലും സേ​വ​ന​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു കൂ​ട്ടാ​യ്മ​യാ​യി മാ​റാ​ൻ നാം ​ഓ​രോ​രു​ത്ത​രും വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​മൂ​ന്നാ​മ​താ​യി, കു​ടും​ബ​ങ്ങ​ളെ ദൈ​വ​ത്തി​ന്റെ ഭ​വ​ന​മാ​യി കാ​ണു​ക​യും, അ​വി​ടെ വി​ശ്വാ​സം വ​ള​ർ​ത്ത​പ്പെ​ടു​ക​യും പ​ങ്കു​വെ​ക്ക​പ്പെ​ടു​ക​യും വേ​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

യ​ഥാ​ർ​ത്ഥ സ്വ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ്, ദൈ​വ​കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ളാ​യി ജീ​വി​ക്കാ​ൻ ഓ​രോ വി​ശ്വാ​സി​യും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് ഓ​ർ​മ്മി​പ്പി​ച്ചു. 9.10ന് ​ഗ്രാ​ൻ​ഡ് സ്പോ​ൺ​സേ​ഴ്‌​സി​നെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മു​തി​ർ​ന്ന​വ​ർ​ക്കാ​യി മ​ല​യാ​ള​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. കൃ​പ കൊ​ണ്ട് മാ​ത്ര​മാ​ണ് സ​ത്യം തി​രി​ച്ച​റി​യു​ക. പ​ങ്കാ​ളി​ത്ത​ത്തി​നു ദൈ​വം ത​രു​ന്ന കൃ​പ. ര​ക്ഷ​യും കൃ​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

പാ​പി​ക​ളാ​യ മ​നു​ഷ്യ​വ​ർ​ഗ​ത്തി​നു പാ​പ​മി​ല്ലാ​ത്ത ക്രി​സ്തു​വി​ന്റെ ക്രൂ​ശു​മ​ര​ണ​ത്താ​ൽ പാ​പ​മോ​ച​ന​വും ര​ക്ഷ​യും ല​ഭി​ക്കു​ന്ന​ത് കൃ​പ​യാ​ലാ​ണ്. സ​ത്യം തി​രി​ച്ച​റി​വാ​നും ക്രി​സ്തു​വി​ന്റെ ക​ഷ്ടാ​നു​ഭ​വ​ത്തോ​ടു താ​ദാ​ത്മ്യം പ്രാ​പി​പ്പാ​നും കൃ​പ​യാ​ൽ സാ​ധ്യ​മാ​വും.​വീ​റ്റ്‌​ലാ​ൻ​ഡി​ൽ ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡ് ഇം​ഗ്ലീ​ഷി​ലും (ഫോ​ക്ക​സ്) മ​റീ​റ്റ​യി​ൽ എം.​ജി.​ഒ.​സി.​എ​സ്.​എം ന് ​വേ​ണ്ടി ഫാ. ​ഡോ. എ​ബി ജോ​ർ​ജും മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.9.30 മു​ത​ൽ ന്യൂ ​ഹോ​ള​ണ്ടി​ൽ ലി​ജി​ൻ ഹ​ന്ന തോ​മ​സും ( മി​ഡി​ൽ സ്കൂ​ൾ) ലൈം ​റോ​ക്കി​ൽ ഫാ. ​സു​ജി​ത് തോ​മ​സും (എ​ലി​മെ​ന്റ​റി) സ്ട്രാ​സ്ബ​ർ​ഗി​ൽ അ​ഖി​ല സ​ണ്ണി (പ്രീ-​കെ) യും ​സ​ന്ദേ​ശം ന​ൽ​കി . 10.30ന് ​കോ​ഫി ബ്രേ​ക്ക് (ലി​ങ്ക​ൺ ലോ​ഞ്ച് & ബാ​ൾ​റൂം ഫോ​യ​റി​ൽ). തു​ട​ർ​ന്ന് ന​ട​ന്ന സൂ​പ്പ​ർ സെ​ഷ​നു​ക​ളി​ൽ(Challenges of Relationships in the Family Circle-കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി​ക​ൾ) എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ലും (ലി​ങ്ക​ൺ തി​യേ​റ്റ​ർ), ശ്ര​ദ്ധ തെ​റ്റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ജാ​ഗ്ര​ത പ​രി​ശീ​ലി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ എ​യ്മി തോം​സ​ണും (ഹോ​പ് വെ​ൽ), "I BELIEVE, HELP MY UNBELIEF": HOLDING FAITH THROUGH DOUBT AND TRANSITION-ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു, എ​ന്റെ അ​വി​ശ്വാ​സ​ത്തെ സ​ഹാ​യി​ക്ക​ണ​മേ: സം​ശ​യ​ങ്ങ​ളു​ടെ​യും മാ​റ്റ​ങ്ങ​ളു​ടെ​യും സ​മ​യ​ത്ത് വി​ശ്വാ​സം കൈ​വി​ടാ​തെ പി​ടി​ച്ചു നി​ൽ​ക്കു​ക) എ​ന്ന വി​ഷ​യ​ത്തി​ൽ (പാ​ര​ഡൈ​സ് ) ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡും സ​ന്ദേ​ശം ന​ൽ​കി.

10.45ന് LETTING GO WITHOUT LOSING YOURSELF: FORGIVENESS AS ORTHODOX PRACTICE-​നി​ങ്ങ​ളെ സ്വ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ വി​ട്ടു​കൊ​ടു​ക്കു​ക -ക്ഷ​മ​യു​ടെ പ​രി​ശീ​ല​നം ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ഡോ. എ​ബി ജോ​ർ​ജും (മ​റീ​റ്റ) സ​ന്ദേ​ശം ന​ൽ​കി .തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് ന​യി​ച്ച ഓ​പ്പ​ൺ ഫോ​റം (വീ​റ്റ്‌​ലാ​ൻ​ഡ്) ശ്ര​ദ്ധേ​യ​മാ​യി.​മി​ഡി​ൽ സ്‌​കൂ​ൾ സെ​ഷ​ന് ലി​ജി​ൻ ഹ​ന്ന തോ​മ​സും (ന്യൂ ​ഹോ​ള​ണ്ട്) എ​ലി​മെ​ന്റ​റി സെ​ഷ​ന് ഫാ. ​സു​ജി​ത് തോ​മ​സും (ലൈം ​റോ​ക്ക്), പ്രീ-​കെ സെ​ഷ​ന് അ​ഖി​ല സ​ണ്ണി​യും (സ്ട്രാ​സ്ബ​ർ​ഗ്) നേ​തൃ​ത്വം ന​ൽ​കി.

12 മ​ണി​ക്ക് ഉ​ച്ച ന​മ​സ്കാ​രം യ​ഥാ​ക്ര​മം മ​ല​യാ​ള​ത്തി​ലും (ലി​ങ്ക​ൺ തി​യേ​റ്റ​ർ) ഇം​ഗ്ലീ​ഷി​ലും (വീ​റ്റ്‌​ലാ​ൻ​ഡ്) ന​ട​ന്നു.12.15​ന് ഉ​ച്ച​ഭ​ക്ഷ​ണം (ലാ​ങ്ക​സ്റ്റ​ർ ബാ​ൾ​റൂം).​തു​ട​ർ​ന്ന് വൈ​ദി​ക​ർ​ക്കാ​യി 'ക്ല​ർ​ജി ഫെ​ലോ​ഷി​പ്പും' (ഹോ​പ്പ്‌​വെ​ൽ) കൊ​ച്ച​മ്മ​മാ​ർ​ക്കാ​യി 'ബ​സ്കി​യോ​മോ ഫെ​ലോ​ഷി​പ്പും' (കോ​ൺ​വാ​ൾ) ന​ട​ന്നു. അ​തോ​ടൊ​പ്പം 1.15ന് ​എം.​എം.​വി.​എ​സ് ഫെ​ലോ​ഷി​പ്പും (മ​റീ​റ്റ) എം.​ജി.​ഒ.​സി.​എ​സ്.​എം അ​ലു​മി​നി ഫെ​ലോ​ഷി​പ്പും തു​ട​ർ​ന്ന് 2 മ​ണി​ക്ക് വി​വി​ധ സ്പോ​ർ​ട്സ് (പാ​ര​ഡൈ​സ്- ടെ​റെ​സ് ഏ​രി​യ​യ്ക്ക് പു​റ​ത്ത് ) പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ടൊ​പ്പം മെ​ഡി​റ്റേ​ഷ​നും യോ​ഗ​യും (പാ​ര​ഡൈ​സ്) ഉ​ണ്ടാ​യി​രു​ന്നു. 3 മ​ണി​ക്ക് കോ​ഫി ബ്രേ​ക്ക് (ബാ​ൾ​റൂം ഫോ​യ​ർ, പാ​ര​ഡൈ​സ്- ടെ​റെ​സ്). 5 മ​ണി​ക്ക് ഡി​ന്ന​ർ- (ലാ​ങ്ക​സ്റ്റ​ർ ബാ​ൾ​റൂം). 6-15ന് ​ക്വ​യ​ർ( ലി​ങ്ക​ൺ തി​യേ​റ്റ​ർ ).

തു​ട​ർ​ന്ന് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ മ​ല​യാ​ള​ത്തി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും വീ​റ്റ്‌​ലാ​ൻ​ഡി​ൽ ഇം​ഗ്ളീ​ഷി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും ന​ട​ന്നു.7 മ​ണി​ക്ക് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ് മ​ല​യാ​ള​ത്തി​ലും വീ​റ്റ്‌​ലാ​ൻ​ഡി​ൽ ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ ഇം​ഗ്ലീ​ഷി​ലും വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തി.7.15​ന് ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ സു​വ​നീ​ർ പ്ര​കാ​ശ​നം ന​ട​ന്നു. ഡോ. ​റെ​ബേ​ക്കാ പോ​ത്ത​ൻ ആ​യി​രു​ന്നു സു​വ​നീ​ർ എ​ഡി​റ്റ​ർ. തു​ട​ർ​ന്ന് ന​ട​ന്ന എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് നൈ​റ്റ് വൈ​വി​ധ്യം കൊ​ണ്ടും നി​ല​വാ​രം കൊ​ണ്ടും ആ​സ്വാ​ദ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.​രാ​ത്രി 9:15-ന് ​വൈ​ദി​ക​രു​മാ​യി സൗ​ഹൃ​ദ സം​വാ​ദ​ത്തി​നും ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കും (Fireside Chats with Clergy) ശേ​ഷം 11 മ​ണി​യോ​ടെ ര​ണ്ടാം ദി​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Latest News

Corehub Up